കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ തയാറെടുത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന
തിരുവനന്തപുരം: കെജിഎംസിടിഎ തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിലെ 100 ഡോക്ടര്‍മാര്‍ക്ക് ഗുരുതര കൊവിഡ് രോഗികളുടെ പരിചരണത്തെ കുറിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളായി നടത്തി വരുന്ന ഓണ്‍ലൈന്‍ ശില്പശാലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, നൂതന ചികിത്സകളെ കുറിച്ചും കഴിഞ്ഞ ആഴ്ച വ്യത്യാസപ്പെടുത്തിയ സംസ്ഥാന കൊവിഡ് ചികിത്സ മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി.
തുടര്‍ന്ന്, തീവ്ര പരിചരണ വിഭാഗം മേധാവി ഡൊ. അനില്‍ സത്യദാസ് കൊവിഡ് ചികിത്സയില്‍ ഓക്‌സിജന്‍ ചികിത്സയുടെ പ്രത്യേകതകളെ കുറിച്ചും ഹൈ ഫ്‌ലോ നേസല്‍ ക്യാനുല, വെന്റിലേറ്റര്‍ മാനേജ്മന്റിലെ നൂതന സാധ്യതകളെ കുറിച്ചും വിശദമായി സംസാരിച്ചു. കൊവിഡ് രോഗികളില്‍ കണ്ടു വരുന്ന സിടി സ്‌കാന്‍, എക്‌സ് റേ, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയിലെ പ്രത്യേകതരം വ്യതിയാനങ്ങളെ കുറിച്ച് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവി ഡോ. ജയശ്രീ ബോധവത്കരണം നടത്തി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സിബി എസ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബെനറ്റ്, പ്രഫ. ഡോ. ബാബുരാജ്, റേഡിയോ ഡയഗ്‌നോസിസ് അഡിഷണല്‍ പ്രഫ. ഡോ മനോജ് പിള്ള എന്നിവര്‍ ക്ലാസ്സുകളില്‍ അധ്യക്ഷത വഹിച്ചു. കെജിഎംസിടിഎ ശാഖാ പ്രസിഡന്റ് ഡോ. ആര്‍ സീ ശ്രീകുമാര്‍, സെക്രട്ടറി ഡോ. രാജ് എസ് ചന്ദ്രന്‍, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവരും സംസാരിച്ചു.
ക്ലാസ്സുകളില്‍ 100 ഇല്‍ പരം ഡോക്ടര്‍മാര്‍ പങ്കെടുത്തു. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയും മെഡിക്കല്‍ കോളജ് പൂര്‍ണമായി കൊവിഡ് ചികിത്സയിലേക്കും മാറുന്ന സാഹചര്യത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ പരിചരണം എല്ലാ ഡോക്ടര്‍മാരും ചെയ്യേണ്ടി വരുമെന്നതിനാല്‍ ഈ ക്ലാസ് അനിവാര്യമായിരുന്നു എന്ന് ശില്പശാലയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇനിയുള്ള ആഴ്ചകളില്‍ ഗുരുതര രോഗികള്‍ അല്ലാത്തവര്‍ മെഡിക്കല്‍ കോളജ് ഒപിയിലേക്കു സന്ദര്‍ശനങ്ങള്‍ പരിമിതപ്പെടുത്തണമെന്നും, െ്രെപമറി ഹെല്‍ത്ത് സെന്ററുകളെയും താലൂക് ജില്ലാ ആശുപത്രി എന്നിവയെയും കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു