ജലനിരപ്പ് ഉയർന്നു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആറിഞ്ചായി ഉയർത്തും
ഷട്ടറുകൾ ഇപ്പോൾ നാലിഞ്ചാണ് ഉയർത്തിയിട്ടുള്ളത്. ഡാമിൽ ഇപ്പോൾ 83.705 മീറ്റർ വെള്ളമാണ് ഉള്ളത്.
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും ആറിഞ്ചായി ഉയർത്തും. ഇപ്പോൾ നാലിഞ്ചാണ് ഉയർത്തിയിട്ടുള്ളത്. ഡാമിൽ ഇപ്പോൾ 83.705 മീറ്റർ വെള്ളമാണ് ഉള്ളത്.
84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. വെള്ളം തുറന്നു വിടുന്നതിനാൽ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ രാത്രിയിൽ കനത്ത മഴയാണ് വനത്തിലടക്കം പെയ്തത്. ഡാമിലേക്ക് നീരൊഴുക്കുന്ന നദികളിൽ നല്ല ജലപ്രവാഹമുണ്ട്.