വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ
നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്‌റ്റ്.
തിരുവനന്തപുരം: വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് നെയ്യാർ ഡാം പോലിസിന്‍റെ പിടിയിൽ. വാഴിച്ചൽ സ്വദേശി ശ്രീനാഥ് (31) ആണ് പിടിയിലായത്. നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്‌റ്റ്. പ്രതിയെ കാട്ടാക്കട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.