ഒറ്റക്കല്ല പോപുലര്‍ ഫ്രണ്ട് കൂടെയുണ്ട്; പോപുലര്‍ ഫ്രണ്ട് മെഡിസിന്‍ സഹായസെല്ലിലേക്ക് മരുന്നുകള്‍ നല്‍കി
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മെഡിസിന്‍ സഹായസെല്ല് വഴി മരുന്നു ശേഖരിച്ചാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മരുന്നു വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്, മരുന്നു ശേഖരിച്ച് നല്‍കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് മരുന്നുകള്‍ സ്വീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മെഡിസിന്‍ സഹായസെല്ല് വഴിയാണ് മരുന്നു ശേഖരിക്കുന്നത്. മരുന്നുവാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കാണ് സെല്ല് വഴി സഹായം നല്‍കുന്നത്.
പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സിറ്റി ഡിവിഷന് കീഴില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യുന്നത്. അഭ്യുദയകാംഷികള്‍ നല്‍കുന്ന മരുന്നുകള്‍ പ്രവര്‍ത്തകര്‍ വഴി സ്വീകരിച്ച് വിതരണം ചെയ്യും.
മെഡിസിന്‍ സഹായ സെല്ലിലേക്ക് തിരുവനന്തപുരം യതീംഖാന സെക്രട്ടറി സുധീര്‍ മരുന്നുകള്‍ നല്‍കി. പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സിറ്റി ഡിവിഷന്‍ ഡിവിഷന്‍ പ്രസിഡന്റ് മുഹമ്മദ് റാഫി മരുന്ന് സ്വീകരിച്ചു. ഏര്യ പ്രസിഡന്റ് ഷബീര്‍, പ്രതീക്ഷ പ്രതിനിധി സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.