
തിരുവനന്തപുരം: മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് നിയമിച്ചു. മലപ്പുറം എസ്പി ക്വാര്‍ട്ടേഴ്‌സിലെ മരംമുറി പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പി വി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അന്‍വര്‍ ഈ സംഭാഷണം പുറത്തുവിട്ടു. അതിന് പിന്നാലെയാണ് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശിപാര്‍ശ നല്‍കിയത്.