കേന്ദ്രം ഭരിക്കുന്ന ബിജെപി അഴിമതിയുടെ കൂമ്പാരത്തില്‍: റോയി അറയ്ക്കല്‍

എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫിസും ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായിലിന് സ്വീകരണം നല്‍കി.

Update: 2019-03-20 12:38 GMT
എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫിസും ആംബുലന്‍സ് സര്‍വീസും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: അഴിമതി നടത്തുകയില്ലെന്ന് ജനങ്ങളെ പറഞ്ഞ ധരിപ്പിച്ച് അധികാരത്തിലേറിയ ബിജെപി അഴിമതിയുടെ കൂമ്പാരത്തിലാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. റഫേല്‍ വിമാന അഴിമതി ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫിസും ആംബുലന്‍സ് സര്‍വീസും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണം അതിദുര്‍ഘടമായി നിലയിലാണ്. ഭരണഘടനയ്ക്ക് ഒരുവിലയും കല്‍പിക്കാതെ ആര്‍എസ്എസും ബിജെപിയും അവരുണ്ടാക്കുന്ന നിയമം നടപ്പിലാക്കണമെന്ന് മുറവിളി കൂട്ടുന്നു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ബദലിനായി, അഴിമതി വിമുക്ത ഇന്ത്യക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായിലിനെ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള സ്വീകരിച്ചു.

എസ്ഡിപിഐ നെടുമങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ചിരകാല അഭിലാഷമായിരുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള നിര്‍വഹിച്ചു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് നാസര്‍ കൊപ്പം, സെക്രട്ടറി റാഫി വെമ്പായം, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ അഷ്‌കര്‍, ജില്ലാ സെക്രട്ടറിമാരായ സിയാദ്, ഇര്‍ഷാദ്, മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ്, വാഹിദ്, ഷമീര്‍ സംസാരിച്ചു. 

Tags:    

Similar News