സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കേസ്: തെരുവുകൾ പ്രക്ഷുബ്ദമാവണം- എസ്ഡിപിഐ
നാളെ രാവിലെ സെക്രട്ടേറിയേറ്റിന് മുന്നിലും വൈകുന്നേരം പഞ്ചായത്ത് തലങ്ങളിലും എസ്ഡിപിഐ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കാളികളാവണം.
തിരുവനന്തപുരം: സംഘപരിവാർ ഭീകരർ രാജ്യത്തെ മുസ്ലീം, ദലിത്, ആദിവാസി ജനതയെ തെരുവിൽ തല്ലിക്കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഗൂഡനീക്കത്തിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാകണമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു.
നാളെ രാവിലെ സെക്രട്ടേറിയേറ്റിന് മുന്നിലും വൈകുന്നേരം പഞ്ചായത്ത് തലങ്ങളിലും എസ്ഡിപിഐ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കാളികളാകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.