എസ്ബിഐ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറച്ചതില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2021-07-02 10:35 GMT

തിരുവനന്തപുരം: എസ്ബിഐ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറച്ചതിലും സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചതിലും എസ്ഡിപിഐ പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിനു സമീപത്തെ എസ്ബിഐ റീജനല്‍ ഓഫിസിന് മുന്നിലാണ് എസ്ഡിപിഐ പ്രതിഷേധിച്ചത്. പ്രതിഷേധം പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റി അംഗം മഹ്ഷൂക് വള്ളക്കടവ്, നൗഷാദ്, അസീം, സയ്യദ്, യൂസഫ്, ബാദുഷ, എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തിരുവനന്തപുരത്തേത്.




Tags:    

Similar News