ചികില്‍സാ പിഴവിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന്റെ മരണം: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
നെടുമങ്ങാട്: ചികില്‍സാ പിഴവിനെ തുടര്‍ന്ന് ആര്‍ച്ച എന്ന ഒന്നര വയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ നെടുമങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി നസീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസറുദ്ദീന്‍, മുഹമ്മദ് തൊളിക്കോട്, മുനിസിപ്പല്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി സനോഫര്‍ നെടുമങ്ങാട്, നെടുമങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് അംജിത്ത്, സെക്രട്ടറി രാജന്‍, മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങളായ സലീം, നിസാം, റിയാസ് പങ്കെടുത്തു.