സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വീടുകളില്‍ എസ്ഡിപിഐ പ്രതിഷേധം

കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

Update: 2021-06-01 13:32 GMT

തിരുവനന്തപുരം: സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വീടുകളില്‍ എസ്ഡിപിഐ പ്രതിരോധം തീര്‍ത്തു. മതം നോക്കിയുള്ള പൗരത്വം നിശ്ചയിക്കല്‍ ഭരണഘടനവിരുദ്ധം, സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കുക, പൗരത്വ നിയമം ജനങ്ങളെ വിഭജിക്കാനുള്ള ആര്‍എസ്എസ് തന്ത്രം, പൗരത്വ നിയമ നടപ്പാക്കാന്‍ അനുവദിക്കില്ല  തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ വീടുകളില്‍ പ്രതിഷേധിച്ചത്.



ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ നിന്നുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.



കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

ദേശീയതലത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തകരും അനുഭാവികളും വീടുകളില്‍ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.



Tags:    

Similar News