കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎഎ സമരക്കാരുടെ ഏകദിന ഉപവാസം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐതിഹാസിക പ്രക്ഷോഭം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി ബിഹാറിലെ ഗയയിലെ ശാന്തി നഗറില്‍ ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരം നടത്തിയത്.

Update: 2020-12-31 17:33 GMT
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎഎ സമരക്കാരുടെ ഏകദിന ഉപവാസം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തോളമായി തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ ഏകദിന ഉപവാസം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഐതിഹാസിക പ്രക്ഷോഭം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി ബിഹാറിലെ ഗയയിലെ ശാന്തി നഗറില്‍ ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരം നടത്തിയത്.

2019 ഡിസംബര്‍ 29നായിരുന്നു ശാന്തി ബാഗില്‍ 84 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പൗരത്വ പ്രക്ഷോഭ സമരം നടന്നത്. എന്നാല്‍ കോവിഡ് കടന്നുവന്നതോടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ സി.എ.എ, എന്‍.ആര്‍.സി നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശാന്തിബാഗില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News