ശ്രീലങ്കൻ ജനതയ്ക്ക് പിന്തുണ; തലസ്ഥാനത്ത് രണ്ടായിരം യുവജനങ്ങൾ തിരി തെളിയിക്കും

ഇന്ന് വൈകിട്ട് 6.30ന് മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കൺവൻഷൻ സെന്ററിലാണ് പരിപാടി

Update: 2019-04-26 09:36 GMT

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ഭീകരാക്രമണത്തിൽ ദുരിതത്തിലായ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ടായിരം യുവജനങ്ങൾ തിരികൾ തെളിയിച്ച് പ്രാർത്ഥിക്കും.

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവനന്തപുരം മേജർ അതിരൂപതയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 6.30ന് മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കൺവൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

Tags:    

Similar News