തിരുവനന്തപുരത്ത് 413 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 654 പേര്‍ക്കു രോഗമുക്തി

Update: 2020-10-27 15:29 GMT

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 413 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 654 പേര്‍ രോഗമുക്തരായി. നിലവില്‍ 8,587 പേരാണു രോഗം സ്ഥിരീകരിച്ചു ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 288 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,200 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,956 പേര്‍ വീടുകളിലും 202 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,493 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.




Similar News