മാള: വീട്ടുജോലി ചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളിയായ യുവതിയെ കുണ്ടൂരില്‍ പുഴയില്‍ കാണാതായി. ജാര്‍ഘണ്ഡ് സ്വദേശിനിയായ മോനിക്ക (19) യെയാണ് പുഴയില്‍ കാണാതായത്. കുണ്ടൂര്‍ ആലമറ്റം സ്വദേശി ഐനിക്കല്‍ ആന്‍ഡ്രൂസിന്റെ വീട്ടില്‍ ജോലിക്കായി രണ്ടുമാസം മുമ്പാണീ യുവതിയെത്തിയത്.
പുഴക്കരയില്‍നിന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുഴയില്‍ പോയതാണോയെന്ന സംശയം ബലപ്പെട്ടത്. മാളയില്‍ നിന്നുള്ള അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഇന്ന് വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ചാലക്കുടി പുഴയിലെ കണക്കന്‍കടവിലുള്ള തടയണ താഴ്ത്തിയിട്ടുണ്ട്.