എസ്ഡിപിഐ വാഹന പ്രചാരണ ജാഥ നാളെ

കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന വാഹന പ്രചാരണം രാവിലെ 8.30 ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ പരൂര്‍ ഉദ്ഘാടനം ചെയ്യും.

Update: 2019-01-27 16:37 GMT

മാള: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ ഫെബ്രുവരി അഞ്ചിന് സെക്രട്ടറിയേറ്റിനു ചുറ്റും എസ്ഡിപിഐ തീര്‍ക്കുന്ന സംവരണ മതിലിന്റെ പ്രചരണാര്‍ത്ഥം നാളെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ വാഹന പ്രചാരണം സംഘടിപ്പിക്കും. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന വാഹന പ്രചാരണം രാവിലെ 8.30 ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ പരൂര്‍ ഉദ്ഘാടനം ചെയ്യും.

ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന വാഹന പ്രചാരണം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി വൈകീട്ട് അന്നമനട സെന്ററില്‍ സമാപിക്കും. സമാപന യോഗത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം മനാഫ് കരൂപ്പടന്ന സംസാരിക്കും. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മജീദ് പുത്തഞ്ചിറ, സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡണ്ട് റിയാസ് മാള, ജോ. സെക്രട്ടറി അനീഷ് എടമുക്ക്, കമ്മിറ്റിയംഗങ്ങളായ സലാം കൊച്ചുകടവ്, ലത്തീഫ് ചാപ്പാറ, അഷറഫ് കരൂപ്പടന്ന, മുഹമ്മദ് കടലായി, അന്‍സാര്‍ പുത്തന്‍ചിറ, അസീസ് പുത്തന്‍ചിറ, ഷെഫീഖ് കൊച്ചുകടവ് നേതൃത്വം നല്‍കും. 

Tags:    

Similar News