എസ്ഡിപിഐ പ്രതിഷേധം വിജയം കണ്ടു; കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി (വീഡിയോ)
പ്രകടനമായി ഉദ്ഘാടന വേദിയിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ്, എ.ഇ.ഒ എന്നിവരോട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി.
പഴുന്നാന(തൃശൂര്‍): ചൊവ്വന്നൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എസ്.ഇ കുടിവെള്ള പദ്ധതി നിര്‍മാണ പ്രവര്‍ത്തിയില്‍ കൃത്രിമം. പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍.
ജിഐ പൈപ്പിന് പകരം നിലവാരം കുറഞ്ഞ പിവിസി പൈപ്പിട്ട് പദ്ധതി ഉദ്ഘാടനം ചെയ്തതിന് എതിരേയാണ് എസ്ഡിപിഐ പ്രതിഷേധിച്ചത്. പ്രകടനമായി ഉദ്ഘാടന വേദിയിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ്, എ.ഇ.ഒ എന്നിവരോട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി. നിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൈപ്പ് പൊട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പൈപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാമെന്ന് സ്റ്റാന്റിങ് കമ്മിറ്റി അംഗം പത്മിനി ടീച്ചര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. തൊട്ടടുത്ത ദിവസം തന്നെ പിവിസി പൈപ്പ് മാറ്റി ജിഐ പൈപ്പ് സ്ഥാപിച്ചു.
എസ്ഡിപിഐ ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഷഹീദ്, പഞ്ചായത്ത് സെക്രട്ടറി ശുഹൈബ് എം വൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.