മുന്‍ഗാമികളെ ഉള്‍ക്കൊള്ളാത്ത ദഅ്‌വത്ത് അര്‍ത്ഥശൂന്യം: ശറഫുദ്ദീന്‍ മൗലവി വെന്മേനാട്
മാള: പ്രബോധന വീഥിയില്‍ മുമ്പേ നടന്ന മഹത്തുക്കളെ അനുസ്മരിക്കുകയും മാതൃകയാക്കുകയും ചെയ്യാത്ത ദീനീപ്രവര്‍ത്തനം അര്‍ത്ഥശൂന്യമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ആക്റ്റിങ് പ്രസിഡന്റ് ശറഫുദ്ദീന്‍ മൗലവി വെന്മേനാട് പറഞ്ഞു. എസ്‌കെജെയു മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത തിദ്കാറുസ്സാദാത്ത് എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരൂപ്പടന്ന ടൗണ്‍ മുനവ്വിറുല്‍ ഇസ് ലാം മദ്‌റസയില്‍ നടന്ന സംഗമത്തില്‍ സി കെ മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി മുഹമ്മദ് ഫൈസി, എസ്‌കെജെയു താലൂക്ക് പ്രസിഡന്റ് സി കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അനുസ്മരണ പ്രഭാഷണം നടത്തി. ഹമീദ് മുസ് ല്യാര്‍ പുത്തന്‍ചിറ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. അഹ്‌മദ് കബീര്‍ ഫൈസി പുത്തന്‍ചിറ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. നാസര്‍ ഫൈസി, എന്‍ എസ് ബഷീര്‍ മുസ് ല്യാര്‍, നജീബ് അസ്ഹരി, നവാസ് റഹ്‌മാനി, അബൂബക്കര്‍ കൊമ്പനേഴത്ത്, എ എം ഷാജഹാന്‍ ഹാജി, ഷാജഹാന്‍ മൗലവി, നജീബ് അന്‍സാരി സംസാരിച്ചു.
എസ്‌കെജെയു, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്എംഎഫ്, എംഎംഎ, എസ്‌വൈഎസ്, എസ്‌കെഎസ് എസ്എഫ്, എസ്ബിവി താലൂക്ക്, മണ്ഡലം, റെയ്ഞ്ച്, മേഖലാ നേതാക്കള്‍ സംബന്ധിച്ചു.
SKJU conducted thidkarussadath