വൈഗ കാര്‍ഷിക മേളയുടെ ആസൂത്രണയോഗം

Update: 2021-01-29 11:13 GMT

തൃശൂര്‍: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്‍ഷിക മേളയുടെ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് യോഗം ചേര്‍ന്നു. പത്രമാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍, പോസ്റ്ററുകള്‍, എഫ് എം റേഡിയോ, വാഹനങ്ങള്‍ എന്നീ സംവിധാനങ്ങള്‍ മേളയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വൈഗ അഗ്രി ഹാക്ക് എന്ന പേരില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന മേള ഫെബ്രുവരി 10 മുതല്‍ 14 വരെയാണ് നടക്കുന്നത്.

വിവിധ കാര്‍ഷിക ഉപകരണങ്ങളെ കുറിച്ചും കൃഷിരീതികളെ കുറിച്ചുമുള്ള അറിവുകള്‍ മേളയില്‍ പങ്കുവെക്കും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളും വൈഗയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇത്തവണ വൈഗ കാര്‍ഷികമേള നടത്തുന്നത്. പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News