കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിയ്ക്ക് ബത്തേരി ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ എം.ടി. ഹരിലാല്‍, ബത്തേരി നഗരസഭ റിട്ടേണിങ് ഓഫീസര്‍ ബേസില്‍ പോള്‍, ബ്ലോക്ക് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കെ.എസ്. സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം നല്‍കിയത്.
ബത്തേരി ബ്ലോക്കിലെ 152 പോളിങ് സ്റ്റേഷനുകളിലെ 152 പ്രിസൈഡിംങ് ഓഫീസര്‍മാരും 152 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 32 റിസര്‍വ് ഓഫീസര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ബത്തേരി നഗരസഭയില്‍ 35 പോളിങ് സ്റ്റേഷനുകളിലെ 35 പ്രിസൈഡിംങ് ഓഫീസര്‍മാരും 35 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 7 റിസര്‍വ് ഓഫീസര്‍മാരുമാണ് പരിശീലന ക്ലാസില്‍ പങ്കെടുത്തത്. ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ഉപയോഗിക്കേണ്ട രീതി, കോവിഡ് പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പോളിങുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.