വാവര് ഭൂമി വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ അയ്യപ്പന്‍ ഇറങ്ങേണ്ടി വരും; വിവാദപരാമര്‍ശവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍
മുനമ്പം നിഷയത്തില്‍ സംസാരിക്കവെയാണ് വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയത്.
കല്‍പറ്റ: വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി ഗോപാലകൃഷ്ണന്‍. മുനമ്പം നിഷയത്തില്‍ സംസാരിക്കവെയാണ് വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയത്.വയനാട് കമ്പളക്കാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
'എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ, ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?' എന്നായിരുന്നു വിവാദ ചോദ്യം.