വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.86 ശതമാനം

Update: 2021-06-14 12:44 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.86 ആണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,139 ആയി. 57,819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2,992 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1742 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

തിരുനെല്ലി 14, ബത്തേരി 11, തൊണ്ടര്‍നാട് 10, നെന്മേനി 9, കല്‍പ്പറ്റ, മാനന്തവാടി, നൂല്‍പ്പുഴ 8 പേര്‍ക്ക് വീതം, മുട്ടില്‍ 6, എടവക 5, കണിയാമ്പറ്റ 4, പൂതാടി, വൈത്തിരി 2 പേര്‍ക്ക് വീതം, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, പനമരം, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന 10 പേരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തി രോഗബാധിതരായത്.

228 പേര്‍ക്ക് രോഗമുക്തി

കോട്ടത്തറ 6, മേപ്പാടി 5, വെങ്ങപ്പള്ളി 3, പടിഞ്ഞാറത്തറ 2, കല്‍പ്പറ്റ, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, മാനന്തവാടി, നെന്മേനി സ്വദേശികളായ ഓരോരുത്തരും, തമിഴ്‌നാട് സ്വദേശികളായ 4 പേരും, വീടുകളില്‍ ചികില്‍സയിലായിരുന്ന 202 പേരുമാണ് രോഗമുക്തരായത്.

672 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 672 പേരാണ്. 780 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10970 പേര്‍. ഇന്ന് പുതുതായി 40 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 357 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 470386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 470095 എണ്ണത്തിന്റെ ഫലം ലഭിച്ചു. 408956 പേര്‍ നെഗറ്റീവും 61139 പേര്‍ പോസിറ്റീവുമാണ്.

Tags:    

Similar News