വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Update: 2024-12-29 09:11 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡിസിസി ട്രഷററുടെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സര്‍ക്കാര്‍. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.സുല്‍ത്താന്‍ ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വിജയന്‍ ഇടനിലക്കാരനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നതടക്കമുള്ള എല്ലാ ആരോപണങ്ങളും സംഘം അന്വേഷിക്കും.

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് മരണം. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റരൊളുടെ പരിചരണം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News