കല്‍പറ്റ: വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് കെഎ 54 6866 നമ്പര്‍ മിനിലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാന്‍സ് വയനാട് എക്‌സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്‌സൈസ് പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നും ബത്തേരിയിലേക്ക് വില്‍പ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്.
വിപണിയില്‍ ഉദ്ദേശം കാല്‍ക്കോടിയോളം രൂപ വില വരുന്ന ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എംകെ സുനില്‍, ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ രമേഷ്, പിഎസ് വിനീഷ് , കെപി ലത്തീഫ്, കെവി വിജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോമോന്‍, രാജേഷ് തോമസ്, എക്‌സൈസ് ഡ്രൈവര്‍ എംഎം ജോയി എന്നിവര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. ഗുണ്ടില്‍ പേട്ട സ്വദേശികളായ മല്ലു, കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതിയേയും തൊണ്ടിമുതലുകളും വാഹനവും പോലീസിന് കൈമാറുന്നതാണ്. കഴിഞ്ഞ മാസവും എക്‌സൈസ് പാര്‍ട്ടി 680 കിലോ ഹാന്‍സ് പിടികൂടിയിരുന്നു.