വയനാട്ടില്‍ മിഠായി കഴിച്ച കുട്ടികള്‍ക്ക് വയറുവേദന; 16 കുട്ടികള്‍ ആശുപത്രിയില്‍

Update: 2024-12-31 06:45 GMT

വയനാട് :  മേപ്പാടിയില്‍ മിഠായി കഴിച്ച കുട്ടികള്‍ക്ക് വയറുവേദന. മേപ്പാടിയിലെ മദ്‌റസിയിലുള്ള വിദ്യാര്‍ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്‌റസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവര്‍ക്കാണ് വയറുവേദനയുണ്ടായത്. അടുത്തുള്ള ബേക്കറിയില്‍ നിന്നും വാങ്ങിയ മിഠായികളാണ് അന്‍പതോളം വിദ്യാര്‍ഥികള്‍ കഴിച്ചത്. പിന്നാലെ ചിലര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 കുട്ടികള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.

അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളിലൊരാളെ കൂടുതല്‍ പരിശോധനകള്‍ക്കായി മേപ്പാടിയില്‍ വിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് മിഠായി വാങ്ങിയ ബേക്കറിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുകയാണ്.






Tags:    

Similar News