വയനാട്ടില്‍ 90 പേര്‍ക്ക് കൂടി കൊവിഡ്; 116 പേര്‍ക്ക് രോഗമുക്തി

Update: 2020-11-30 12:58 GMT

വയനാട്: ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10745 ആയി. 8997 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1319 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 709 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി, പനമരം സ്വദേശികളായ 12 പേര്‍ വീതം, മാനന്തവാടി 9 പേര്‍, അമ്പലവയല്‍ 8 പേര്‍, കല്‍പ്പറ്റ, തിരുനെല്ലി 6 പേര്‍ വീതം, എടവക, കണിയാമ്പറ്റ 4 പേര്‍ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ 3 പേര്‍ വീതം, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മുട്ടില്‍, നെന്മേനി, പൂതാടി, പുല്‍പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

നവംബര്‍ 20ന് ബഹ്റൈനില്‍ നിന്നും എത്തിയ പടിഞ്ഞാറത്തറ സ്വദേശി, നവംബര്‍ 22ന് അബുദാബിയില്‍ നിന്നും വന്ന ബത്തേരി സ്വദേശി, നവംബര്‍ 22ന് രാജസ്ഥാനില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ 27ന് കര്‍ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായവര്‍.

116 പേര്‍ക്ക് രോഗമുക്തി

എടവക സ്വദേശികളായ 9 പേര്‍, തരിയോട് 8 പേര്‍, പൊഴുതന, മൂപ്പൈനാട് 6 പേര്‍ വീതം, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 5 പേര്‍ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ, മാനന്തവാടി, തിരുനെല്ലി 3 പേര്‍ വീതം, കല്‍പ്പറ്റ, വെങ്ങപ്പള്ളി, പുല്‍പള്ളി, വൈത്തിരി 2 പേര്‍ വീതം, പൂതാടി, ബത്തേരി, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ ഓരോരുത്തരും, പത്തനംതിട്ട, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 27 പേരും, വീടുകളില്‍ ചികിത്സയിലുള്ള 19 പേരുമാണ് രോഗമുക്തരായത്.

809 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.11) പുതുതായി നിരീക്ഷണത്തിലായത് 809 പേരാണ്. 923 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8244 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 701 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 217 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 167112 സാമ്പിളുകളില്‍ 166974 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 156229 നെഗറ്റീവും 10745 പോസിറ്റീവുമാണ്.




Similar News