കൊവിഡ്: ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

Update: 2021-04-25 15:40 GMT

കല്‍പ്പറ്റ: കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗവ്യാപനം യാഥാര്‍ത്ഥ്യമാണെങ്കിലും അതിനനുസരിച്ചുള്ള ചികില്‍സാ സൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളും ജില്ലയില്‍ നിലവിലുണ്ട്. സ്ഥിതി മോശമാവാതിരിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.

Covid: Wayanad collectr's order

Similar News