ഫെയ്സ്ബുക്കിലൂടെ സൗഹൃദം; യുവതിയെ പീഡിപ്പിച്ചതായി പരാതി; പോലിസുകാരനെതിരേ കേസ്
വെള്ളമുണ്ട :ഫെയ്സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലിസുകാരനെതിരേ കേസെടുത്തു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി. നാലാം ബറ്റാലിയനിലെ പോലിസുകാരന് കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന് രാജിന്റെ പേരിലാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്. ഒന്നരവര്‍ഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് വയനാട് സ്വദേശിയായ യുവതിയുടെ പരാതി. ഇദ്ദേഹം ഒളിവിലാണെന്നാണ് സൂചന.