സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു

Update: 2024-06-06 05:57 GMT

വയനാട്: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് ആംബുലന്‍സ് അടക്കം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ആംബുലന്‍സും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തില്‍ പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലന്‍സ് കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Tags:    

Similar News