ഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നു
വയനാട്: വയനാട് ഒരു ആടിനെ കൂടി കടുവ കൊന്നു. കടുവയെ പിടിക്കാനുള്ള ഉൗര്‍ജിത ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. തൂപ്രയില്‍ അങ്കണവാടിക്ക് സമീപം ചന്ദ്രന്റെ ആടിനെയാണ് കടുവ കൊന്നത്. പ്രദേശവാസിയായ പായിക്കണ്ടത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടുവ ആടിനെ കൊന്നിരുന്നു. ഇന്നലെ പുല്‍പള്ളി കാപ്പിതോട്ടത്തില്‍ ഉള്ള കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനേ തുടര്‍ന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിരുന്നു.
എട്ട് ദിവസമായിട്ടും കടുവയെ പിടി കൂടാനാവാത്തത് ജനരോഷം ഉയരുന്നതിനിടയാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ പ്രദേശത്ത് കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ കടുവയെ പിടികൂടുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.