അമ്മയും മകനും ഷോക്കേറ്റു മരിച്ചു

Update: 2019-10-07 05:56 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുതുകുളത്തില്‍ ഷൈലജ (55) മകന്‍ അജിത് (34)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനടുത്ത് വാഴത്തോട്ടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിംഗില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Similar News