കല്‍പ്പറ്റ: വെള്ളമുണ്ട പന്തിപ്പൊയില്‍ സ്വദേശിനി പി റസ്മിദയ്ക്ക് ജമ്മു സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേഷന് പ്രവേശനം ലഭിച്ചു. വയനാട് ജില്ലയില്‍നിന്ന് ആദ്യമായാണ് ഒരു വിദ്യാര്‍ഥിക്ക് ജമ്മു സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത്. പന്തിപ്പൊയില്‍ ഒണിമേല് മമ്മൂട്ടിയുടെയും റംലയുടെയും മകളാണ്. റസ്മിദയ്ക്ക് ഷീന്‍ ഇന്റര്‍നാഷനല്‍ യാത്രയയപ്പ് നല്കി.