എസ്എംഎ വയനാട് ജില്ല: ഉസ്മാന് മൗലവി പ്രസിഡന്റ്, എം ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി ജനറല്‍ സെക്രട്ടറി
കല്‍പ്പറ്റ: സുന്നി മാനേജ്മെന്റ് അസോസിയേഷന് വയനാട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം പനമരം ബദ്റുല്‍ ഹുദയില്‍ ചേര്‍ന്നു. പി ഉസ്മാന് മൗലവി പ്രസിഡന്റും എം ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി ജനറല്‍ സെക്രട്ടറിയും കെ കെ മുഹമ്മദലി ഫൈസി ഫൈനാന്‍സ് സെക്രട്ടറിയുമായി അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൗണ്‍സില്‍ മീറ്റില്‍ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ യാഖൂബ് ഫൈസി തിരഞ്ഞെടുപ്പിന്ന് നേതൃത്വം നല്കി. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, ടി പി അബ്ദുസലാം മുസ്ല്യാര്‍, പി ഉസ്മാന് മൗലവി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മൊയ്തീന് കുട്ടി ഹാജി റിപോര്‍ട്ട് അവതരിപ്പിച്ചു.
മറ്റ് ഭാരവാഹികള്‍:
സംഘടനാ കാര്യം: പ്രസിഡന്റ് കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, സെക്രട്ടറി ടി എം ശമീര്‍
ക്ഷേമകാര്യം: പ്രസിഡന്റ് ഡോ. നാസിര്‍ മൗലവി, സെക്രട്ടറി പുത്തൂര്‍ അശ്റഫ് സഖാഫി
ട്രെയ്നിങ്: പ്രസിഡന്റ് ഹുസൈന് ബാഖവി, സെക്രട്ടറി ഇബ്രാഹിം സഖാഫി
വഖഫ്: കെ അലി സഖാഫി, സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി