കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറും ന്യൂനപക്ഷകാര്യ വിദഗ്ധനുമായ ഡോ.പി നസീറിനെ മുസ്‌ലിം എംപ്ലോയീസ് കല്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രഫ. ഇ അബ്ദുല്‍ റഷീദിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രണ്ട് പതിറ്റാണ്ടിലധികമായി മെക്ക ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന എന്‍ കെ അലിയെ വീണ്ടും ജനറല്‍ സെകട്ടറിയായി തിരഞ്ഞെടുത്തു. മെക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന 32ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇപ്പോള്‍ കേരള സര്‍വകലാശാല ഗവേഷണ ഗൈഡും തിരുവനന്തപുരം മന്നാനിയ കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പലുമാണ് ഡോ.നസീര്‍.
ടി എസ് അസീസാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ്. സി ബി കുഞ്ഞുമുഹമ്മദ് (തൃശൂര്‍) ആണ് ഖജാഞ്ചി. ഓര്‍ഗനൈസിങ് സെക്രട്ടറിയായി എം എ ലത്തീഫ്, ഹെഡ് ക്വാര്‍ട്ടേര്‍സ് സെക്രട്ടറിയായി എം അഖ്‌നിസ് എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സി എച്ച് ഹംസ മാസ്റ്റര്‍ മലപ്പുറം, എ എസ് എ റസ്സാഖ് എറണാകുളം, എന്‍ സി ഫാറൂഖ് എന്‍ജിനീയര്‍ (പാലക്കാട്), കെ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന (കൊല്ലം) എന്നിവരെയും സെകട്ടറിമാരായി കെ എം അബ്ദുല്‍ കരിം (എറണാകുളം), സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍ (മലപ്പുറം), നസീബുല്ല മാസ്റ്റര്‍ തൃശൂര്‍, എം ആരിഫ് ഖാന്‍ (തിരുവനന്തപുരം) എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സെയ്ദു മുഹമ്മദ് റിട്ടേണിങ് ഓഫിസറായിരുന്നു.