നാടിനെ വിറപ്പിച്ച കടുവ കുടുങ്ങി (Watch Video)

ണ്ടു ദിവസമായി വയനാട് സുല്‍ത്താന്‍ ബത്തേരിയെയും സമീപ പ്രദേശങ്ങളെയും വിറപ്പിച്ച കടുവ കുടുങ്ങി.

Update: 2019-01-16 01:48 GMT

സുല്‍ത്താന്‍ ബത്തേരി: രണ്ടു ദിവസമായി വയനാട് സുല്‍ത്താന്‍ ബത്തേരിയെയും സമീപ പ്രദേശങ്ങളെയും വിറപ്പിച്ച കടുവ കുടുങ്ങി. തേലംപറ്റ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടു കൂടിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. തുടര്‍ന്ന് കടുവയെ ബത്തേരി വന്യജീവി സങ്കേതം മേധാവിയുടെ ഓഫിസ് കോംപൗണ്ടിലേക്ക് മാറ്റി.



സുല്‍ത്താന്‍ ബത്തേരിക്ക് സമീപം നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയിലാണ് കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയത്. ജനവാസ പ്രദേശത്തേക്ക് ഇറങ്ങിയ കടുവ രണ്ടു പശുക്കളെ കടിച്ചു കൊന്നിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. ശബ്ദം കേട്ട് ആളുകള്‍ എത്തിയതോടെ കടുവ കാട്ടിലേക്കു കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. കടുവ ഇറങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ കൂടുകള്‍ ഒന്നിലാണ് കടുവ കുടുങ്ങിയത്.  

Full View

Tags:    

Similar News