വയനാട്ടില്‍ കടുവ ഇറങ്ങി; പശുക്കളെ കൊന്നു
സുല്‍ത്താന്‍ ബത്തേരിക്ക് സമീപം നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയില്‍ കടുവ ഇറങ്ങി. ജനവാസ പ്രദേശത്തേക്ക് ഇറങ്ങിയ കടുവ രണ്ടു പശുക്കളെ കടിച്ചു കൊന്നു.
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയില്‍ കടുവ ഇറങ്ങി. ജനവാസ പ്രദേശത്തേക്ക് ഇറങ്ങിയ കടുവ രണ്ടു പശുക്കളെ കടിച്ചു കൊന്നു. തിങ്കളാഴ്ച പുലര്‍ച്ച ആണ് സംഭവം. ശബ്ദം കേട്ട് ആളുകള്‍ എത്തിയതോടെ കടുവ കാട്ടിലേക്കു കയറി. ഇതേ തുടര്‍ന്ന് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. കടുവ ഇറങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചു.