മാനന്തവാടി: മാനന്തവാടി കബനി പുഴയില്‍ ചങ്ങാടകടവ് പാലത്തിന് സമീപം തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.മാനന്തവാടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തില്‍ പൊന്തി കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്.ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കയറും കണ്ടെത്തി.
മൃതദേഹത്തിന് മൂന്ന് നാല് ദിവസം പഴക്കമുള്ളതായാണ് നിഗമനം. തൂങ്ങി മരിച്ച മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ് പോയതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.തലയില്ലാത്തതിനാല്‍ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് മൃതദേഹം കരക്ക് എത്തിച്ചു. മാനന്തവാടി പോലിസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് മാനന്തവാടി പോലിസ് അറിയിച്ചു.