വയനാട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 109 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15892 ആയി. 13445 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1636 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികളായ 11 പേര്, പടിഞ്ഞാറത്തറ 10 പേര്, വെങ്ങപ്പള്ളി 7 പേര്, ബത്തേരി 6 പേര്, മേപ്പാടി, കണിയാമ്പറ്റ 5 പേര് വീതം, കോട്ടത്തറ, നെന്മേനി മൂന്ന് പേര് വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മീനങ്ങാടി, നൂല്‍പ്പുഴ രണ്ടു പേര് വീതം, എടവക, പനമരം, പുല്‍പ്പള്ളി, മുട്ടില്‍, പൂതാടി, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിയാണ് ഇതര സംസ്ഥാനത്ത് നിന്ന് എത്തി രോഗബാധിതനായത്.
109 പേര്‍ക്ക് രോഗമുക്തി
പടിഞ്ഞാറത്തറ സ്വദേശികളായ 17 പേര്, ബത്തേരി 11 പേര്, കണിയാമ്പറ്റ 9 പേര്, മാനന്തവാടി 7 പേര്, മേപ്പാടി 5 പേര്, കല്‍പ്പറ്റ, മൂപ്പൈനാട് 4 പേര് വീതം, കോട്ടത്തറ, മുട്ടില്‍ 3 പേര് വീതം, നെന്മേനി, പനമരം, പൊഴുതന, പൂതാടി, വെള്ളമുണ്ട, മീനങ്ങാടി 2 പേര് വീതം, അമ്പലവയല്‍, എടവക, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, ഒരു കര്‍ണാടക സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 29 പേരുമാണ് രോഗമുക്തരായത്.
348 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.12) പുതുതായി നിരീക്ഷണത്തിലായത് 348 പേരാണ്. 810 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9593 പേര്. ഇന്ന് വന്ന 50 പേര് ഉള്‍പ്പെടെ 621 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 255 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 203555 സാമ്പിളുകളില്‍ 202865 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 186973 നെഗറ്റീവും 15892 പോസിറ്റീവുമാണ്.