വയനാട്: ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16123 ആയി. 13607 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2416 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1566 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികളായ 25 പേര്‍, മേപ്പാടി 24, എടവക, വെള്ളമുണ്ട 22 പേര്‍ വീതം, കല്‍പ്പറ്റ 17, അമ്പലവയല്‍,മാനന്തവാടി 16 പേര്‍ വീതം, ബത്തേരി 14, മുട്ടില്‍ 13, മീനങ്ങാടി, പൊഴുതന 12 പേര്‍ വീതം, വൈത്തിരി 7, കണിയാമ്പറ്റ, നെന്മേനി 6 പേര്‍ വീതം, നൂല്‍പ്പുഴ 5, കോട്ടത്തറ 4, പുല്‍പള്ളി 3,പൂതാടി, പടിഞ്ഞാറത്തറ 2 പേര്‍ വീതം, വെങ്ങപ്പള്ളി 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത് . ബാംഗ്ലൂരില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി, ചെന്നൈ യില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
162 പേര്‍ക്ക് രോഗമുക്തി മേപ്പാടി സ്വദേശികള്‍ 18, മാനന്തവാടി 7, മീനങ്ങാടി 6,കണിയാമ്പറ്റ, മുട്ടില്‍ 5 പേര്‍ വീതം, കല്‍പ്പറ്റ 4,ബത്തേരി, വെള്ളമുണ്ട,പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി 3 പേര്‍ വീതം, കോട്ടത്തറ, പുല്‍പ്പള്ളി, പൊഴുതന, എടവക 2 പേര്‍ വീതം, നെന്മേനി, തവിഞ്ഞാല്‍, മൂപ്പൈനാട്, പൂതാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും 2 കര്‍ണാടക സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 88 പേരുമാണ് രോഗ മുക്തി നേടിയത് .
680 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.12) പുതുതായി നിരീക്ഷണത്തിലായത് 680 പേരാണ്. 716 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9557 പേര്‍. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 598 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1701 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 205256 സാമ്പിളുകളില്‍ 204441 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 188318 നെഗറ്റീവും 16123 പോസിറ്റീവുമാണ്.