വയനാട്: ജില്ലയില്‍ ഇന്ന് (20.10.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5913 ആയി. 4880 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 398 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍:
നെന്മേനി സ്വദേശികളായ 20 പേര്‍, മേപ്പാടി 18, വെള്ളമുണ്ട 11, കല്‍പ്പറ്റ, മാനന്തവാടി സ്വദേശികളായ 6 പേര്‍ വീതം, ബത്തേരി 4, എടവക 3, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, മുട്ടില്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഒക്ടോബര്‍ 19 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ, മേപ്പാടി സ്വദേശികള്‍, ഒക്ടോബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, ഒക്ടോബര്‍ 19 ന് തമിഴ്നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം ബാധിച്ചു.
രോഗമുക്തി നേടിയവര്‍:
തിരുനെല്ലി, തവിഞ്ഞാല്‍ സ്വദേശികളായ 10 പേര്‍ വീതം, ബത്തേരി, മുട്ടില്‍, എടവക സ്വദേശികളായ 7 പേര്‍ വീതം, നെന്മേനി 5 പേര്‍, വെള്ളമുണ്ട, കണിയാമ്പറ്റ, പുല്‍പ്പള്ളി, കേണിച്ചിറ, മേപ്പാടി സ്വദേശികളായ 3 പേര്‍ വീതം, തൊണ്ടര്‍നാട്, വൈത്തിരി, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗ മുക്തരായത്്.
495 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.10) പുതുതായി നിരീക്ഷണ ത്തിലായത് 495 പേരാണ്. 328 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5124 പേര്‍. ഇന്ന് വന്ന 61 പേര്‍ ഉള്‍പ്പെടെ 663 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1376 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 120745 സാമ്പിളുകളില്‍ 119008 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 113095 നെഗറ്റീവും 5913 പോസിറ്റീവുമാണ്.