വയനാട്: ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് zകാവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മുട്ടില്‍ സ്വദേശികളായ 20 പേര്‍, പൂതാടി 14 പേര്‍, പനമരം 10 പേര്‍, മേപ്പാടി 9 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മാനന്തവാടി 7 പേര്‍, ബത്തേരി, മീനങ്ങാടി 6 പേര്‍ വീതം, വെള്ളമുണ്ട 5 പേര്‍, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര്‍ വീതം, നെന്മേനി 2 പേര്‍, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.
160 പേര്‍ക്ക് രോഗമുക്തി
പനമരം സ്വദേശികളായ 12 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍ 8 പേര്‍ വീതം, മാനന്തവാടി 7 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, പുല്‍പ്പള്ളി, മീനങ്ങാടി 4 പേര്‍ വീതം, നെന്മേനി, ബത്തേരി, മുട്ടില്‍ 3 പേര്‍ വീതം, മേപ്പാടി, വൈത്തിരി, എടവക 2 പേര്‍ വീതം, അമ്പലവയല്‍, തരിയോട് ,പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 12 പേരും രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
990 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 990 പേരാണ്. 577 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11209 പേര്‍. ഇന്ന് വന്ന 62 പേര്‍ ഉള്‍പ്പെടെ 570 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1107 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 147619 സാംപിളുകളില്‍ 146385 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 137883 നെഗറ്റീവും 8502 പോസിറ്റീവുമാണ്.