വയനാട് ജില്ലയില്‍ 245 പേര്‍ക്ക് കൂടി കൊവിഡ്
196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20559 ആയി. 17409 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം. നിലവില്‍ 3021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2365 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മുട്ടില്‍, മാനന്തവാടി സ്വദേശികള്‍ 30 പേര്‍ വീതം, ബത്തേരി 27, പൂതാടി 25, വെള്ളമുണ്ട 20, കല്‍പ്പറ്റ, കണിയാമ്പറ്റ 17 പേര്‍ വീതം, പടിഞ്ഞാറത്തറ 12, പുല്‍പ്പള്ളി 10, കോട്ടത്തറ 9, വെങ്ങപ്പള്ളി, വൈത്തിരി 7 പേര്‍ വീതം, അമ്പലവയല്‍ 6, മീനങ്ങാടി 4, മേപ്പാടി, മൂപ്പൈനാട്, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ 3 പേര്‍ വീതം, എടവക, പനമരം, തൊണ്ടര്‍നാട് 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
196 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികള്‍ 5, നെന്മേനി 4, മീനങ്ങാടി, പൊഴുതന, മേപ്പാടി, മൂപ്പൈനാട് 3 പേര്‍ വീതം, പുല്‍പള്ളി, കോട്ടത്തറ, മാനന്തവാടി 2 പേര്‍ വീതം, പൂതാടി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കല്‍പ്പറ്റ, വൈത്തിരി, കണിയാമ്പറ്റ, അമ്പലവയല്‍ 1 വീതം, കൊല്ലം സ്വദേശികള്‍ 2, കര്‍ണാടക, തമിഴ്‌നാട് സ്വദേശികള്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 157 പേര്‍ എന്നിവരാണ് രോഗമുക്തരായത്.
509 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.1.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 475 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8895 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 336 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 237661 സാമ്പിളുകളില്‍ 234473 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 213914 നെഗറ്റീവും 20559 പോസിറ്റീവുമാണ്.