വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29005 ആയി.

Update: 2021-04-07 15:03 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29005 ആയി. 27972 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 825 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 738 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 14, നൂല്‍പ്പുഴ 11, പടിഞ്ഞാറത്തറ 7, മാനന്തവാടി, മേപ്പാടി 6 വീതം, മൂപ്പൈനാട്, നെന്മേനി 4 വീതം, മീനങ്ങാടി പൂതാടി വൈത്തിരി 3 വീതം, എടവക, കല്‍പ്പറ്റ, മുട്ടില്‍, പൊഴുതന, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന 4 മൂപ്പൈനാട് സ്വദേശികളും ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയും രാജസ്ഥാനില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തി രോഗബാധിതരായത്

48 പേര്‍ക്ക് രോഗമുക്തി

മേപ്പാടി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, തരിയോട്, മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 39 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

237 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.04.21) പുതുതായി നിരീക്ഷണത്തിലായത് 237 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3765 പേര്‍. ഇന്ന് പുതുതായി 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 803 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 317247 സാമ്പിളുകളില്‍ 312135 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 283130 നെഗറ്റീവും 29005 പോസിറ്റീവുമാണ്.

Tags:    

Similar News