വയനാട് ജില്ലയില്‍ 285 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-02-19 13:26 GMT
വയനാട് ജില്ലയില്‍ 285 പേര്‍ക്ക് കൂടി കൊവിഡ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 284 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165645 ആയി.

161911 പേര്‍ രോഗമുക്തരായി. നിലവില്‍ 2551 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2437 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 898 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 324 പേര്‍ ഉള്‍പ്പെടെ ആകെ 2551 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 647 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

Tags:    

Similar News