കേന്ദ്രീകൃത വോള്‍ട്ടേജ് സംരക്ഷണ സംവിധാനത്തോടു കൂടിയ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സുമായി റിയല്‍ ഗാര്‍ഡ്
കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റോടെയാണ് ഇതു പുറത്തിറക്കിയിരിക്കുന്നതെന്ന് റിയല്‍ ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വീട്ടിലെ ടിവി, ഫ്രിഡ്ജ്, എസി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ലൈറ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വോള്‍ട്ടേജ് സംരക്ഷണം ഉറപ്പു നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപകരണത്തിനും വെവ്വേറെ സ്റ്റെബിലൈസറുകള്‍ വാങ്ങുന്ന ചെലവ് ഒഴിവാക്കാനും ഇതു സഹായകമാകും. ഓരോ സ്‌റ്റെബിലൈസറിലും വൈദ്യുതി പാഴാകുന്നത് ഒഴിവാക്കുക വഴി വൈദ്യുത ബില്ലിലും ഇതിലൂടെ ലാഭമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: വൈദ്യുതി വയറിങിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സില്‍ കേന്ദ്രീകൃത വോള്‍ട്ടേജ് നിയന്ത്രണ സംവിധാനം ഉള്‍പ്പെടുത്തിയ സ്റ്റെബിപ്ലസ് റിയല്‍ ഗാര്‍ഡ് വിപണിയിലെത്തിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റോടെയാണ് ഇതു പുറത്തിറക്കിയിരിക്കുന്നതെന്ന് റിയല്‍ ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വീട്ടിലെ ടിവി, ഫ്രിഡ്ജ്, എസി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ലൈറ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വോള്‍ട്ടേജ് സംരക്ഷണം ഉറപ്പു നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപകരണത്തിനും വെവ്വേറെ സ്റ്റെബിലൈസറുകള്‍ വാങ്ങുന്ന ചെലവ് ഒഴിവാക്കാനും ഇതു സഹായകമാകും. ഓരോ സ്‌റ്റെബിലൈസറിലും വൈദ്യുതി പാഴാകുന്നത് ഒഴിവാക്കുക വഴി വൈദ്യുത ബില്ലിലും ഇതിലൂടെ ലാഭമുണ്ടാക്കാനാവും.
ഓരോ വീട്ടിലും സ്ഥാപനത്തിലും കേന്ദ്രീകൃത വോള്‍ട്ടേജ് സംരക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഈ കണ്ടുപിടുത്തം വൈദ്യുതി മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിനാവും വഴിയൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ് ഉള്ള വീടുകളില്‍ അതുമായി വയര്‍ ചെയ്ത് ബന്ധിപ്പിക്കാവുന്ന സ്റ്റെബിപ്ലസ് മോഡലും പുതിയ വീടുകള്‍ക്ക് സ്റ്റെബിപ്ലസ് വയര്‍ ചെയ്ത ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകളും ലഭ്യമാണ്. സിംഗിള്‍ ഫെയ്‌സ്, ത്രീഫെയ്‌സ് മോഡലുകള്‍ ഇതില്‍ ലഭ്യമാണ്. സ്റ്റെബിപ്ലസ് വയര്‍ ചെയ്തിട്ടുള്ള ഡിസ്ട്രിബ്യൂഷന്‍ ബോക്‌സില്‍ ഇഎല്‍സിബി, എംസിബി എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തിനു തകരാര്‍ സംഭവിച്ചാല്‍ ഇലക്ട്രിഷ്യന്റെ സഹായമില്ലാതെ തന്നെ ബൈപാസ് ചെയ്യാനുള്ള സ്വിച്ചും ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.