ഇവരൊന്നും ചീറ്റുന്ന വിഷത്തോളം വരില്ല അമേരിക്കന്‍ ട്രംപ് പോലും; സംഘപരിവാര പീഡന കേന്ദ്രമായ യോഗസെന്ററില്‍നിന്നു രക്ഷപ്പെട്ട നിഫാ ഫാത്തിമ എഴുതുന്നു
പിടിച്ചു കൊണ്ട് വരുന്ന പെണ്‍കുട്ടികളെ pregnancy test നടത്താറുണ്ടായിരുന്നു, Pregnant ആണെങ്കില്‍ അത് അലസിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവര്‍ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ പറയുമായിരുന്നു.
എറണാകുളത്തെ സംഘപരിവാര പീഡനകേന്ദ്രമായ യോഗ സെന്ററിലെ ക്രൂരകൃത്യങ്ങള്‍ തുറന്നു കാട്ടി അവിടെനിന്നു രക്ഷപ്പെട്ട നിഫാ ഫാത്തിമയുടെ ഫേസ് ബുക്ക് പോസ്റ്റ്. തടവറയില്‍ മുകളിലെ ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാന്‍ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കില്‍ അതിക്രൂരമായ് മര്‍ദ്ദിക്കും. പിടിച്ചു കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്കുനേരെ ക്രൂമായ ആക്രമണം അഴിച്ചുവിടുന്ന മനോജിനും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയുടേയും ചിത്രയുടേയും ഫേസ്ബുക്ക് പേജുകളും ഇവര്‍ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനൊപ്പം നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
യോഗ പീഡന കേന്ദ്രത്തിലെ വിഷകലമാര്‍.
പിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് മനോജിനും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയും ചിത്രയുംമാണ് താഴെ ചിത്രത്തില്‍. പിടിച്ചോണ്ട് വരുന്ന പെണ്‍കുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയില്‍ മുകളിലെ ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാന്‍ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കില്‍ അതിക്രൂരമായ് മര്‍ദ്ദിക്കുമായിരുന്നു.
ഇസ്‌ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും അന്യമതസ്തരെ പ്രണയിക്കുന്ന കാരണത്താലുമാണ് അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരില്‍ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നു.
ചുരുക്കം ഒന്ന് രണ്ട് കാര്യങ്ങള്‍ പറയട്ടെ..,
തടവറയില്‍ നിന്ന് രക്ഷപ്പെട്ട , എന്നോടൊപ്പം തടവറയില്‍ ഉണ്ടായിരുന്ന അഷിതക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായ് മര്‍ദ്ദനമേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് മാനസിക രോഗികളാക്കാന്‍ മരുന്ന് കൊടുക്കാറുണ്ടായിരുന്നു. പലര്‍ക്കും പല രീതികളിലായിരുന്നു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നത്. 2 തവണ ഞാന്‍ തല കറങ്ങി വീണിരുന്നു. നിര്‍ബന്ധിച്ച് ഭാരിച്ച ജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നു. എന്റെ ഇരു കൈകളും നിര്‍ബന്ധിച്ച് പണിയെടുപ്പിച്ച് പൊള്ളിക്കുകയുണ്ടായി.
ലൈംഗികമായ് പോലും പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് എനിക്ക് മുമ്പ് തടവറയില്‍ അകപ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞിരുന്നു. അത്തരമൊരു ശ്രമം ഞങ്ങളിലൊരാള്‍ക്ക് നേരെയും ഉണ്ടായി. ഞങ്ങള്‍ കൂട്ടത്തോടെ ബഹളം വെച്ചത് കൊണ്ട് മാത്രമാണ് അന്നവള്‍ രക്ഷപ്പെട്ടത്.
പിടിച്ചു കൊണ്ട് വരുന്ന പെണ്‍കുട്ടികളെ pregnancy test നടത്താറുണ്ടായിരുന്നു, Pregnant ആണെങ്കില്‍ അത് അലസിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവര്‍ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ പറയുമായിരുന്നു.
ഒരുപാട് പറയാനുണ്ട്. ഇവിടെ എഴുതി തീര്‍ക്കാനാകില്ല. പലപ്പോഴായ് പറയാം. എന്റെ ഇസ്ലാം ആശ്ലേഷണം ഞാന്‍ എഴുതുന്നുണ്ട്. ഇന്‍ശാ അള്ളാഹ് .. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുമെന്ന് കരുതുന്നു. പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ Support ഉം.
ഇവരുടെ Facebook ഒന്നെടുത്തു നോക്കൂ..
നിഫാ ഫാത്തിമയുടെ ഫേസ് ബുക്ക് പോസ്റ്റ്
Full View