പി സി ജോര്‍ജ്ജ് മണ്ടന്‍; ജനം ചെയ്യേണ്ടത് ഉസ്താദ് മുന്‍കൂട്ടികണ്ട് തുപ്പിയതാവും: യൂത്ത് കോണ്‍ഗ്രസ്
'വാസ്തവത്തില്‍ ആ ഖത്തീബിനെ താന്‍ അനുമോദിക്കുന്നു. ഇന്ന് ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജോര്‍ജ്ജിന്റെ മനസ്സ് മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ.' എന്നായിരുന്നു നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖത്തീബ് പ്രാര്‍ത്ഥിച്ച് തുപ്പിയെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അത് ചെയ്തന്നെ ഉള്ളൂവെന്നും അതിനെ പ്രാര്‍ത്ഥനയായി കണ്ട പി സി ജോര്‍ജാണ് യഥാര്‍ത്ഥ മണ്ടനെന്നും നുസൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
'വാസ്തവത്തില്‍ ആ ഖത്തീബിനെ താന്‍ അനുമോദിക്കുന്നു. ഇന്ന് ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജോര്‍ജ്ജിന്റെ മനസ്സ് മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ.' എന്നായിരുന്നു നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്‌ലിംകള്‍ക്കിടിയിലെ നിര്‍ബന്ധകാര്യമാണ്. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്, അത് അംഗീകരിക്കാന്‍ കഴിയില്ല' എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രസ്താവന. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ ഖത്തീബ് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നുമായിരുന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം തള്ളിയത്.
പിസി ജോര്‍ജിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്ത് എത്തിയത്.
നുസൂറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
വര്‍ഗ്ഗീയ വിവാദങ്ങളുടെ പട്ടികയിലേക്ക് ബോധപൂര്‍വ്വം 'തുപ്പല്‍ 'വിവാദവും കടന്നുവരികയാണ്. ആത്മീയത അതിരുവിട്ടാല്‍ ആത്മീയ ഭ്രാന്തിലേക്ക് പോകും. അതിനുള്ള വഴി ഭ്രാന്തിന്റെ ചികിത്സയാണ്. അല്ലാതെ അവരെ ആരാധിക്കലല്ല. ഞാന്‍ ഒരു മത പണ്ഡിതനല്ല. ബോധപൂര്‍വ്വം ഈ വിവാദം സൃഷ്ടിച്ചവരോടും ആ ആചാരങ്ങള്‍ക്ക് ആരെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കിലും പരിമിതമായ അറിവില്‍ പറയട്ടെ, ഇത് ഇസ്ലാം മതം അനുശാസിക്കുന്നതല്ല. ഒഴുകുന്ന വെള്ളത്തിലോ, വഴിവക്കിലോ തുപ്പുന്നതിനെ നിഷിദ്ധമാക്കിയ മതത്തിന്റെ വക്താക്കളാരെങ്കിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ നിയമപരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കേണ്ട കാര്യമില്ല. കാരണം 'തുപ്പല്‍ 'എന്നത് മനുഷ്യ വിസര്‍ജ്ജ്യമാണ്.ഇത്തരത്തിലാണ് ഈ മതവിഭാഗത്തിന്റെ ഹോട്ടലുകളെല്ലാം മുന്നോട്ട് പോകുന്നതെന്നും അതാണ് ഹലാല്‍ എന്ന വാക്കിനര്‍ത്ഥം എന്നും പറഞ്ഞാല്‍ അതിന്റെ അസുഖം ചികില്‍സിച്ചാല്‍ മാറുന്നതുമല്ല. പി സി ജോര്‍ജ്ജ് പറഞ്ഞത്. '2016 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് ആദ്ദേഹത്തിനെ പ്രാര്‍ത്ഥിച്ചു തുപ്പി ' എന്നതാണ്. വാസ്തവത്തില്‍ ആ ഖത്തീബിനെ ഞാന്‍ അനുമോദിക്കുന്നു. ഇന്ന് ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജോര്‍ജ്ജിന്റെ മനസ്സ് മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ. അതിനെ പ്രാര്‍ത്ഥനയായി കണ്ട ജോര്‍ജ്ജ് ആണ് യഥാര്‍ത്ഥ മണ്ടന്‍. അറേബ്യന്‍ ഭക്ഷണം കേരള വിപണി കീഴടക്കുന്നതും അതാണ് മുസ്ലീം സമൂഹത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്നും ചിന്തിച്ചു കൊണ്ടാണ് ഹലാല്‍ വിവാദമെങ്കില്‍ അതിനെ വര്‍ഗ്ഗീയ ചിന്താഗതിയെന്നല്ലേ പറയാന്‍ കഴിയൂ.ഓതി ഊതുന്നവരും ഓതിയ വെള്ളം കുടിക്കുന്നവരും കെട്ടിപ്പിടിക്കുന്നവരും ചുംബിക്കുന്നവരും തലയില്‍ ചവിട്ടുന്നവരും മുട്ടയും തേങ്ങയും അങ്ങനെ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍വരെ ആത്മീയതയുമായി കൂട്ടി കെട്ടുന്നവരുണ്ട്. അത് ചെയ്യുന്നവരുടെയും അനുഭവിക്കുന്നവരുടെയും മാനസികമായ ആശ്വാസമാണ്. അതുകൊണ്ട് ഗുണമുണ്ടോ ദോഷമുണ്ടോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല . കാരണം ഞാന്‍ യുക്തിവാദിയല്ല. പക്ഷെ അതിരുവിടുന്ന ആചാരങ്ങളെയും ഇല്ലാത്ത ആചാരങ്ങളുടെ പേരിലുള്ള വര്‍ഗ്ഗീയ മുതലെടുപ്പുകളെയും കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല. ലോക്‌സഭയില്‍ ഒന്നെങ്കിലും നേടാനുള്ള സുരേന്ദ്രന്റെയും സംഘ്പരിവാറിന്റെയും നെട്ടോട്ടം സമുദായങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാകരുത്..
Full View