ലക്ഷദ്വീപ്: ഇതുവരെ കേട്ടതൊന്നുമല്ല കരട് നിയമത്തിലെ ഭീകരവശങ്ങള്‍
എ റശീദുദ്ദീന്‍
കോഴിക്കോട്: സംഘപരിവാര നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സമാധാനപ്രിയരായ ലക്ഷദ്വീപ് നിവാസികള്‍ക്കു മേല്‍ നടത്തുന്ന കൈയേറ്റങ്ങളും അതിക്രമങ്ങളുമാണല്ലോ കുറച്ചുദിവസമായി വാര്‍ത്തകളില്‍. 99 ശതമാനവും മുസ് ലിംകള്‍ താമസിക്കുന്ന മല്‍സ്യബന്ധനം ഉപജീവനമായ ദ്വീപ് സമൂഹത്തെ പൂര്‍ണമായും നിശ്കാസനം ചെയ്യുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയായ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കു കീഴില്‍ നടപ്പാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ എ റശീദുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
എ റശീദുദ്ദീന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷദ്വീപിനെ കുറിച്ച് ഇതുവരെയും പറഞ്ഞു കേട്ടതൊന്നുമല്ല പുതിയ കരട് നിയമത്തിലെ ഏറ്റവും ഭീകരമായ വശങ്ങള്‍. അതില്‍ ഒന്നാമത്തേത്, അവിടെയുള്ള എല്ലാവരുടെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുന്നു എന്നതാണ്. എന്നാല്‍ ഏറ്റെടുത്തതിന് ശേഷവും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക പെര്‍മിറ്റിന്റെ പുറത്ത് അവിടെ തുടരാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമേ്രത. പ്രശ്‌നം അതുമാത്രമല്ല, കൃത്യസമയത്ത് പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 2 ലക്ഷം രൂപയാണ് ആദ്യത്തെ പിഴ. നിശ്ചിത കാലാവധിക്കകം പിഴ അടച്ചില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ട് പ്രതിദിനം 20,000 രൂപ വീതം അഡ്മിനിസ്‌ട്രേഷന് നല്‍കിയിരിക്കണം. അതായത് ഭൂനികുതി ഒടുക്കിയില്ലെങ്കില്‍ ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും കൊടിയ പലിശയും പിഴപ്പലിശയും ഇടത്തട്ടുകാരും മുക്കുവരുമായ ദ്വീപ് വാസികളില്‍ നിന്നും ഈടാക്കും എന്നര്‍ഥം.
രണ്ടാമതായി, അഥവാ സര്‍ക്കാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല എന്നു സങ്കല്‍പ്പിക്കുക. പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്താല്‍ നടപ്പിലാക്കാനുള്ളതാണ് ഗുണ്ടാ നിയമം. അല്ലാതെ മയക്കുമരുന്നും മാങ്ങാത്തൊലിയും ഒന്നുമല്ല.
മൂന്നാമതായി, ദ്വീപിലെ ജനങ്ങള്‍ ഇതുവരെ ഏറ്റെടുത്ത് നടത്തിപ്പോന്ന ചെറുകിട ജോലികളുടെ കോണ്‍ട്രാക്റ്റുകള്‍ ഒന്നിച്ചാക്കി കോടികളുടെ ക്വട്ടേഷന്‍ നല്‍കുന്ന പുതിയൊരു നയം ഇതോടൊപ്പം തുടക്കമിടാന്‍ പോകുന്നു. അതായത്, ദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ കോടിപതികളായ ആളുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ബിജെപിയുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ ആയിരിക്കും ഇനിമുതല്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാര്‍. ദ്വീപിലെ കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളും കുത്തുപാളയെടുക്കണം എന്നര്‍ഥം. മാറ്റിപ്പാര്‍പ്പിക്കാനും അഡ്മിനിസ്‌ട്രേഷന് അധികാരമുണ്ട്. ദ്വീപുകാര്‍ക്ക് ദ്വീപുകള്‍ തന്നെ വേണം എന്ന് ശഠിച്ചാല്‍ മനുഷ്യവാസമില്ലാത്ത 26 ദ്വീപുകള്‍ ആയിരിക്കാം അവര്‍ക്ക് ലഭിക്കാന്‍ പോവുന്നത്. ഈ ദ്വീപുകളില്‍ മിക്കവയിലും കുടിവെള്ളം, കറന്റ് പോലുള്ളവ ലഭ്യമല്ല. അഞ്ചും ആറും മണിക്കുറുകള്‍ ബോട്ടില്‍ മാത്രം സഞ്ചരിച്ചെത്തുന്ന, കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയാത്ത ദ്വീപുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്രയുംകാലം ഇവിടെ ആരും താമസിക്കാതിരുന്നതിന്റെ ഈ കാരണങ്ങളൊന്നും മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ബാധകമാവണം എന്നില്ല.
ചുരുക്കത്തില്‍ ഇസ്രായേല്‍ മാതൃകയില്‍ ഒരു ജനതയെ സഹസ്രാബ്ദങ്ങളായി അവര്‍ താമസിച്ചുവന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാനും സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്കാനും എതിര്‍ത്താല്‍ ഭീകരവാദിയാക്കാനുമാണ് ഖോഡ പട്ടേല്‍ ചുട്ടെടുത്ത നിയമത്തിലൂടെ വഴിയൊരുക്കാന്‍ പോകുന്നത്.
Lakshadweep: The horrors of the draft law are unheard