ടോള്‍ പ്ലാസകളില്‍ മൂന്ന് മിനുട്ടില്‍ കൂടുതല്‍ 'ക്യൂ' നിന്നാല്‍ ടോള്‍ നല്‍കണോ? യാഥാര്‍ത്ഥ്യം ഇതാണ്..... അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
ടോള്‍ പ്ലാസകളില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ ക്യൂവില്‍നിന്നാല്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു 'വാര്‍ത്ത'യാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരും ടോള്‍ പ്ലാസകളിലെ ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കവും പതിവാണ്. എന്നാല്‍, ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ശ്രീജിത്ത് പെരുമന വിവരിക്കുന്നു.
ടോള്‍ പ്ലാസകളില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ ക്യൂവില്‍നിന്നാല്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു 'വാര്‍ത്ത'യാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരും ടോള്‍ പ്ലാസകളിലെ ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കവും പതിവാണ്. എന്നാല്‍, ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്തെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ശ്രീജിത്ത് പെരുമന വിവരിക്കുന്നു.
ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ മൂന്ന് മിനിറ്റില്‍ കൂടുതല്‍ വാഹനം ക്യൂവില്‍ നില്‍ക്കേണ്ടി വന്നാല്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന റിപോര്‍ട്ട് പൊക്കിപ്പിടിച്ച് നിരവധി പേരാണ് മുന്നോട്ട് വരുന്നത്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അതിന്റെ നിജസ്ഥിതി അഡ്വ. ശ്രീജിത്ത് പെരുമന വിശദീകരിക്കുന്നു.
എന്താണ് യാഥാര്‍ത്ഥ്യം
നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിവരാവകാശ നിയമ പ്രകാരം അഭിഭാഷകനായ ഹരി ഓം ജിന്‍ഡാലിന് നല്‍കിയ ഒരു മറുപടിയാണ് ഇത്തരമൊരു തെറ്റായ വാര്‍ത്ത പരക്കാന്‍ ഇടയാക്കിയത്. അഭിഭാഷകന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം മൂന്ന് മിനിറ്റില്‍ കൂടുതല്‍ വാഹനം ക്യൂവില്‍ നില്‍ക്കേണ്ടി വന്നാല്‍ ടോള്‍ നല്‍കേണ്ടതില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, വിവരാവകാശ മറുപടിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ വിവരമായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
ടോള്‍ പ്ലാസകളില്‍ മൂന്ന് മീറ്റില്‍ കൂടുതല്‍ വാഹനം ക്യു നില്‍ക്കേണ്ടി വന്നാല്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന റിപോര്‍ട്ട് തെറ്റാണ്. അത്തരമൊരു നിയമമോ, ചട്ടമോ നിലവിലില്ല എന്ന് എന്‍എച്ച്എഐ ഔദ്യോഗികമായി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
2017ല്‍ തന്നെ ഇത്തരത്തില്‍ ഒരു വിശദീകരണം ഈ വിഷയത്തില്‍ എന്‍എച്ച്എഐ പുറത്തിറക്കിയെങ്കിലും വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ തെറ്റായ വിവരങ്ങള്‍ ഇപ്പോഴും പ്രചരിക്കുകയാണ്. തിരക്കുള്ള സമയം ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഉന്നത അധികൃതരുടെ വാക്കാലുള്ള നിര്‍ദേശ പ്രകാരം വാഹനങ്ങളില്‍ നിന്നും ടോള്‍ വാങ്ങാതെ കടത്തി വിടുന്ന സാഹചര്യം വിവിധ ടോള്‍ പ്ലാസകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, എന്‍എച്ച്എഐ മുന്‍കൂട്ടി നല്‍കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരു വാഹനത്തിനും പ്രത്യേക ഇളവ് ലഭിക്കില്ല.
എന്‍എച്ച്എഐ നിര്‍ദേശത്തില്‍ പറയുന്നതെന്ത്?
തിരക്കുള്ള സമയങ്ങളില്‍ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ താമസംവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടികാട്ടി മെമ്പര്‍ ജോയന്റ് സെക്രട്ടറി 2015ല്‍ നല്‍കിയ കത്തില്‍ തിരക്കുള്ള സമയങ്ങളില്‍ ഒരു ക്യുവില്‍ ആറു വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും തിരക്കുള്ള സമയങ്ങളില്‍ 10 സെക്കന്റില്‍ കൂടുതല്‍ സമയം ഒരു വാഹനത്തില്‍ നിന്നും ടോള്‍ പിരിക്കാന്‍ എടുക്കരുതെന്നും മൂന്നു മിനിറ്റില്‍ കൂടുതല്‍ ഒരു വാഹനത്തെ ക്യുവില്‍ നിര്‍ത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്നു മിനുട്ടില്‍ കൂടുതല്‍ താമസം വന്നാല്‍ സൗജന്യമായി കടന്നുപോകാനുള്ള യാതൊരു ഉത്തരവും നിയമവും എവിടെയും ഇല്ല. മാത്രവുമല്ല ഈ ഉത്തരവില്‍ പറഞ്ഞ സമയങ്ങള്‍ അതിക്രമിക്കുകയോ, ആരില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ക്യു നില്‍ക്കേണ്ടി വരികയോ ചെയ്താല്‍ എന്താണ് ലഭ്യമായ പരിഹാരമെന്ന് ഉത്തരവില്‍ പറയുന്നില്ല.
വിവിധ റോഡുകളിലെ ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട് എന്‍എഎച്ച്‌ഐ ഒപ്പുവെക്കുന്ന കണ്‍സെഷന്‍ എഗ്രിമെന്റ് പ്രകാരമാണ് ടോള്‍ പാസകളിലെ കണ്‍സഷനുകളും പ്രത്യേക ഇളവുകളും തീരുമാനിക്കുന്നത്.
2016ല്‍ എന്‍എച്ച്എഐ പ്രാദേശിക ഓഫിസുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ എല്ലാ ടോള്‍ ബൂത്തുകളിലും വാഹനങ്ങളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ ടൂള്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തിരക്കേറിയ സമയങ്ങളില്‍ കയ്യില്‍ വെച്ച് ഉപയോഗിക്കാവുന്ന ടോള്‍ കളക്ഷന്‍ ഉപകാരണനാല്‍ ഉപയോഗിച്ച് ജോലിക്കാരെ നിര്‍ത്തി ടോള്‍ പിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍ മൂന്നു മിനുട്ട് ക്യുവില്‍ നിന്നാല്‍ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി കടത്തിവിടണം എന്ന യാതൊരു നിയമവും നിലവിലില്ല. അത്തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. എന്നാല്‍ ടോള്‍ പ്ലാസയിലെ ടോള്‍ പിരിവുകാരുടെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടോ, കൃത്യവിലോപംകൊണ്ടോ ഉണ്ടാകുന്ന താമസത്തിനു അവര്‍ ഉത്തരവാദികളാണ്. കൂടാതെ ഗതാഗത യോഗ്യമായ നല്ല റോഡുകള്‍ നല്‍കാനും അവര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങളിലുണ്ടാകുന്ന വീഴ്ചകളില്‍ നിയമപരമായ പരിഹാരം തേടാന്‍ ഒരു യാത്രക്കാരനും അവകാശമുണ്ട്.
Full View