ജുവനൈല്‍ നിയമം എന്താണു പറയുന്നത്

ജുവനൈല്‍ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ജുവനൈലിനെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ്. നിയമലംഘനം നടത്തുന്ന കുട്ടികളുമായി ഇടപെടുന്ന ഒന്നോ അതിലധികമോ ജുവനൈല്‍ നീതി ബോര്‍ഡുകള്‍ ജില്ലാ തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കണം.

Update: 2018-12-28 09:02 GMT

കുട്ടിക്കള്ളന്‍മാരും കള്ളികളും കൂടുന്ന കാലമാണല്ലോ. അതിനാല്‍ തന്നെ ജുവനൈല്‍ നിയമത്തെ കുറിച്ചും അല്‍പം അറിയുന്നത് നല്ലതാണ്. ഏതൊരു കുറ്റകൃത്യത്തില്‍ പെട്ടാലും കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ജുവനൈല്‍ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ജുവനൈലിനെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ്. നിയമലംഘനം നടത്തുന്ന കുട്ടികളുമായി ഇടപെടുന്ന ഒന്നോ അതിലധികമോ ജുവനൈല്‍ നീതി ബോര്‍ഡുകള്‍ ജില്ലാ തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കണം.

ജുവനൈല്‍ നിയമം ലംഘിച്ചാല്‍ തന്നെ അവര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതും അത്തരം കേസുകള്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കത്തക്കവിധം തീര്‍പ്പാക്കേണ്ടതുമാണെന്നാണു താല്‍പര്യപ്പെടുന്നത്. ഇന്ന് കൂടുതലായും കേള്‍ക്കുന്നതാണ് കൗമാരക്കാരും കുട്ടികളും ലഹരി ഉല്‍പന്നങ്ങളുടെ കാരിയര്‍മാരാവുന്ന കഥകള്‍. ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെ

മയക്കുമരുന്നുകളുടെയും നാഡിയെ ബാധിക്കുന്ന വസ്തുക്കളുടെയും അവിഹിത വ്യാപാരം തടയല്‍ നിയമം 1988 പ്രകാരം കുറ്റകരമാണ്. ഈ നിയമ പ്രകാരം കുട്ടികളെ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിക്കുന്ന ആളുകളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നയാള്‍ അഥവാ ആസൂത്രണം ചെയ്യുന്നവര്‍ എന്നാണ് വിശേഷിപ്പിക്കുക. ബാല ഭിക്ഷാടനം കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുമ്പോഴോ അതിന് ഉപയോഗിക്കുമ്പോഴോ പ്രത്യേക കുറ്റമായി അംഗീകരിച്ച് 24ാം വകുപ്പ് പ്രയോഗിക്കാം. പരിപാലനവും പരിരക്ഷയും ആവശ്യമായ കുട്ടികളെ തൊഴിലെടുപ്പിക്കുന്നതോ അല്ലെങ്കില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതോ കുറ്റകരമാണ്.  

Tags:    

Similar News