പുറംതള്ളുമ്പോഴും അവള്‍ മുന്നേറുക തന്നെയാണ്...
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് ലോകസമൂഹത്തില്‍ സ്ത്രീയുടെ പദവി വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ബഹുഭൂരിപക്ഷം തൊഴില്‍ മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും കലാസാംസ്‌കാരിക രംഗത്തും പങ്കാളിത്തവും മികവും ഉറപ്പിച്ചിട്ടുമുണ്ട്.
ജനാധിപത്യ പ്രക്രിയയില്‍ നിരന്തരം നടക്കുന്ന സാമൂഹിക ഇടപെടലില്‍ സ്ത്രീയെ ഒരേസമയം ഉള്‍ക്കൊള്ളുകയും പുറംതള്ളുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണുള്ളത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് ലോകസമൂഹത്തില്‍ സ്ത്രീയുടെ പദവി വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ബഹുഭൂരിപക്ഷം തൊഴില്‍ മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും കലാസാംസ്‌കാരിക രംഗത്തും പങ്കാളിത്തവും മികവും ഉറപ്പിച്ചിട്ടുമുണ്ട്.
പൊതുരംഗത്തും സ്ത്രീകള്‍ അവഗണിക്കാനാവാത്ത സാന്നിധ്യമാണ്. സ്ഥിതി വിവര കണക്കുകള്‍ മലയാളി സ്ത്രീയെ ലോകനവോത്ഥാനസ്ത്രീയുടെ പ്രതീകമായി അവതരിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തെ നാലുഘട്ടങ്ങളായി തിരിക്കാം. 1850 കള്‍ മുതല്‍ 1900 വരെയുള്ള കാലം. മാറുമറയ്ക്കല്‍ സമരഘട്ടം. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ
ഭാഗമായിരുന്നെങ്കില്‍കൂടി ജനാധിപത്യമൂല്യങ്ങളുടെ കടന്നുവരവായിരുന്നു അത്. ലൈംഗികത വ്യവസ്ഥാപിതമായ കീഴ് വഴക്കമല്ല. അത് സ്വേച്ഛയാണെന്ന തിരിച്ചറിവുണ്ടാക്കി. 1960 വരെയുള്ള രണ്ടാംഘട്ടത്തില്‍ 'മനുഷ്യത്വം' എന്ന പരികല്‍പ്പനയില്‍ സ്ത്രീയും ഉള്‍പ്പെടേണ്ടതാണന്ന തിരിച്ചറിവ് രാഷ്ട്രീയ ആശയമായും സാമൂഹികമാറ്റമായും ഉണ്ടായി. സമരങ്ങളിലും പരിവര്‍ത്തനങ്ങളിലും തുല്യപങ്കാളിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി. 85 വരെയുള്ള കാലഘട്ടം ലോകത്തെമ്പാടും ഊര്‍ജ്ജസ്വലമാക്കുന്ന സ്ത്രീ മുന്നേറ്റങ്ങള്‍, പ്രസ്ഥാനങ്ങള്‍, സ്ത്രീവാദ സിദ്ധാന്തങ്ങള്‍, നിയമനിര്‍മാണങ്ങള്‍ എന്നിവയുടേതാണ്. ഇവയുടെയെല്ലാം പ്രതിഫലനം കേരളത്തിലുമുണ്ടായി.
ബോധന, പ്രചോദന, അന്വേഷി, മാനുഷി, സമത തുടങ്ങി നിരവധി സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ക്കു ജന്‍മം നല്‍കി. നിരവധി സ്ത്രീ കേന്ദ്രീകൃത സമരങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. 1985 മുതലിങ്ങോട്ട് രാഷ്ട്രീയം, പരിസ്ഥിതി സമരം, ആദിവാസി-ദലിത് മുന്നേറ്റം എന്നിവയിലെല്ലാം സ്ത്രീകള്‍ ഇടംകണ്ടെത്തി. കാലികമായി പറഞ്ഞാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി കേരള സ്ത്രീകളെ രണ്ടു പക്ഷത്താക്കുകയാണ്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ നവോത്ഥാന ചരിത്രങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ഏക പോംവഴി. എങ്കിലും കേരളപരിസരത്ത് അവയ്ക്ക് മെല്ലെ മെല്ലെ മാത്രമേ ചുവടുറപ്പിക്കാനാവൂം. അപ്പോഴും
നിയമസഭയിലേയ്ക്ക് 30 ശതമാനം സ്ത്രീകളെ എത്തിക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്.